മറീന ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങിപോയ യുവതിയെ ദുബായ് പോലീസ് രക്ഷപ്പെടുത്തി

A woman who drowned while swimming at Marina Beach was rescued by the Dubai Police

മറീന ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങിപോയ ഒരു യൂറോപ്യൻ യുവതിയെ ദുബായ് പോലീസ് രക്ഷപ്പെടുത്തി.

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ മറീന ബീച്ചിൽ എത്താൻ സാധിച്ചെന്നും ഡ്യൂട്ടിയിലുള്ള മറൈൻ സെക്യൂരിറ്റി യുവതിയെ രക്ഷപ്പെടുത്തുകയും ആംബുലൻസ് എത്തുന്നതുവരെ അടിയന്തര സഹായം നൽകുകയും ചെയ്തുവെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ പറഞ്ഞു.

യുവതിയെ മുങ്ങിമരണത്തിൽ നിന്നും രക്ഷിച്ചതിൻ്റെ ധീരതയ്ക്കും പെട്ടെന്നുള്ള പ്രതികരണത്തിനും മറൈൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിലെ രണ്ട് ഓഫീസർമാരായ കോർപ്പറൽ അംജദ് മുഹമ്മദ് അൽ ബലൂഷി, കോർപ്പറൽ ഖമീസ് മുഹമ്മദ് അൽ ഐസായ് എന്നിവരെ ആദരിക്കുകയും അവരുടെ വീരോചിതമായ പരിശ്രമങ്ങൾക്ക് പ്രശംസാപത്രം നൽകുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!