ദുബായിലെ 6 പ്രധാന സ്ഥലങ്ങളിലും തന്ത്രപ്രധാനമായ റോഡിലുമായി16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ പത്തും പൂർത്തിയാക്കിയതായി ദുബായിലെ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് – ഹത്ത റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് ട്രക്ക് വിശ്രമ കേന്ദ്രങ്ങളുള്ളത്.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) പങ്കാളിത്തത്തോടെ, ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷയും ആവശ്യങ്ങളും അഭിസംബോധന ചെയ്യുന്ന സംയോജിത സേവനങ്ങൾ നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സേവന സൗകര്യങ്ങൾ, പ്രാർത്ഥനാ മുറികൾ, ഡീസൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ, ഡ്രൈവർ വിശ്രമമുറികൾ എന്നിവയെല്ലാം ഈ ട്രക്ക് വിശ്രമ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
#RTA has completed the construction of 10 out of 16 Truck Rest Stops in cooperation with the Abu Dhabi National Oil Company (ADNOC). The trucks rest Stops strategically distributed across six key locations, all of which attract a high volume of daily truck traffic. The rest areas… pic.twitter.com/sncZTJv2SN
— RTA (@rta_dubai) August 4, 2024