സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് അറിയിച്ചു.
നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാർക്ക് ‘പ്രതിമാസ വരുമാനം 35,600 ദിർഹം’ എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
ടോൾ ഓപ്പറേറ്റർ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിൻ്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്നും സാലിക്ക് അധികൃതർ ആവശ്യപ്പെട്ടു. സാലിക്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇബ്രാഹിം അൽ ഹദ്ദാദിൻ്റെ ഫോട്ടോ പതിച്ച വ്യാജ വെബ്സൈറ്റും പ്രചരിക്കുന്നുണ്ട്.