ഇന്ന് ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ ഫുജൈറയിലും ഖോർഫക്കാനിലും ചിലയിടങ്ങളിൽ നേരിയ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് കിഴക്കൻ തീരത്തിൻ്റെ ചില പ്രദേശങ്ങളിലും ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് പ്രക്ഷുബ്ധമായ കടലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അറേബ്യൻ ഗൾഫിൽ പടിഞ്ഞാറ് ദിശയിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും ചില സമയങ്ങളിൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെ 1 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് വൈകുന്നേരം 6 മണി വരെ നീണ്ടുനിൽക്കും, പുറം ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് ഇതേ ജാഗ്രതാ നിർദേശം നൽകിയിരുന്നു