അജ്മാനിൽ ലൈസൻസില്ലാതെ 7,97,000 ഇ-സിഗരറ്റുകൾ നികുതി വെട്ടിപ്പ് നടത്തി വ്യാപാരം ചെയ്യുകയും സ്റ്റോർ ചെയ്യുകയും ചെയ്തതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കമ്പനികളിൽ നിന്നുള്ള വലിയ അളവിലുള്ള ഇ-സിഗരറ്റുകൾ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നൂറുകണക്കിന് ഇലക്‌ട്രോണിക് സിഗരറ്റ് നിർമ്മാണ കമ്പനികളുടെ വ്യാപാരമുദ്രയുള്ള 797,555 ഇലക്ട്രോണിക് സിഗരറ്റുകൾ വില്ലയിലെ അഞ്ച് മുറികളിലായി കണ്ടെത്തി.
അംഗീകാരമില്ലാത്ത വിൽപന കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും പുകവലി ആരോഗ്യത്തിനും സുരക്ഷയ്ക്കും വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിയിക്കാൻ മടിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ തടസ്സപ്പെടുത്തുന്ന നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങൾ എല്ലായിപ്പോഴും നിരീക്ഷണത്തിലായിരിക്കുമെന്നും അജ്മാൻ പോലീസ് അറിയിച്ചു.