അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി മരിച്ചു

A native of Kannur Chakarakall Mauvvancheri died in a car accident in Al Ain

അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്‌ദുൽ ഹക്കീം (24) മരിച്ചു.

ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അൽഐനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച് തിങ്കളാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു അബ്‌ദുൽ ഹക്കീം.

അവിവാഹിതനാണ്. പിതാവ്: അബ്‌ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ് ഹർ(എൽഐൻ), ഹാജറ, ഹസ്‌ന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!