യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഓഗസ്റ്റ് 6 ന് രാവിലെ നേരിയതും കനത്തതുമായ മഴ രേഖപ്പെടുത്തി. കനത്ത മഴ പെയ്തതോടെ പലയിടങ്ങളിലും താഴ്വരകളും വാദികളും കവിഞ്ഞൊഴുകി.
പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും പൊടികാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രഖ്യാപിച്ചിരിക്കുന്നത്.
مباشر : أمطار صيفية نادرة تهطل على العاصمة أبوظبي الان #الامارات #مركز_العاصفة
6_8_2024 pic.twitter.com/dFEy3sTchE— مركز العاصفة (@Storm_centre) August 6, 2024
നാളെ ബുധനാഴ്ച വൈകുന്നേരം 7 മണി വരെ ചില കിഴക്കൻ, തെക്ക്, ആന്തരിക പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് രാവിലെ അൽഐനിലും അബുദാബിയുടെ ഹൃദയഭാഗത്തും ചിലയിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.
الامارات : جريان متوسط لوادي خطم الشكلة شرق مدينة العين #مركز_العاصفة
6_8_2024 pic.twitter.com/qHuFzF03d1— مركز العاصفة (@Storm_centre) August 6, 2024