മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ദുബായിയും അബൂദാബിയും. സെന്റ്രൽ ബാങ്കിന്റെ കണക്ക് പ്രകാരം 2017 വർഷത്തേക്കാൾ തൊഴിലവസരങ്ങൾ 2018ൽ സൃഷ്ടിച്ചതായി പറയപ്പെടുന്നു. 5.025 മില്യൺ തൊഴിലവസരങ്ങളിൽ 51.3 ശതമാനം ദുബായ് കേന്ദ്രീകരിച്ചും 27.5 ശതമാനം കേന്ദ്രീകരിച്ചുമാണ്. കൺസ്ട്രക്ഷൻ, ബാങ്കിംഗ് & ഫൈനാൻസ്, പബ്ലിക്ക് റിലേഷൻസ്, എഞ്ചിനീയറിംഗ് മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുന്നത്.