ദുബായ് ഇൻ്റർനാഷണൽ (DXB) എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ കളർ കോഡ് പാർക്കിംഗ് സംവിധാനം വരുന്നു. ഈ സംവിധാനം വരുന്നതോടെ പാർക്ക് ചെയ്ത വാഹനങ്ങൾ വേഗത്തിൽ കണ്ടെത്താനാകും.
എളുപ്പത്തിലുള്ള നാവിഗേഷനായി കളർ-കോഡഡ് കാർ പാർക്കുകൾ ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങൾ ദുബായ് ഇൻ്റർനാഷണലിൽ വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് ദുബായ് എയർപോർട്ട്സ് ഇന്ന് ബുധനാഴ്ച വെളിപ്പെടുത്തി.
പ്രവർത്തന മികവിലും തടസ്സമില്ലാത്ത യാത്രാ അനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് യാത്രക്കാർക്കായുള്ള അനുഭവം വർദ്ധിപ്പിക്കുന്നതിനുള്ള ദുബായ് എയർപോർട്ടിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വരും മാസങ്ങളിൽ പുതിയ സംഭവവികാസങ്ങൾ അവതരിപ്പിക്കും. എളുപ്പമുള്ള നാവിഗേഷനായി കളർ കോഡ് ചെയ്ത കാർ പാർക്കുകൾ ഇതിൽ ഉൾപ്പെടുന്നുവെവെന്ന് ദുബായ് എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു.