സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം, ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ഒദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
പൊതുവെ തിരക്കേറിയ ഈ കാലയളവിൽ, വിമാനത്താവളത്തിൽ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയമെടുത്തേക്കാം. ഇക്കാര്യം മുൻനിർത്തി, പ്രിയ യാത്രക്കാർ, നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുവാൻ ശ്രദ്ധിക്കണമെന്നും, സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കായി വിമാനത്താവളത്തിൽ നേരത്തെ എത്തിച്ചേരണമെന്നും CIAL അറിയിച്ചു.