അബുദാബി സിറ്റിയിലെ അൽ ഹാഫറിൽ ഇന്ന് രാവിലെ സുരക്ഷാ അഭ്യാസപ്രകടനം നടക്കുമെന്ന് അബുദാബി പോലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ഫോട്ടോ എടുക്കരുതെന്നും സുരക്ഷാ അഭ്യാസം നടക്കുന്നയിടത്തേക്ക് വരരുതെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി പോലീസ് പലപ്പോഴും ഇത്തരം അഭ്യാസങ്ങൾ നടത്താറുണ്ട്. നേരത്തെ, സൈനിക വാഹനങ്ങളുടെ നീക്കം ഉൾപ്പെടുന്ന 3 ദിവസത്തെ രാജ്യവ്യാപക അഭ്യാസം ജൂലൈ 28 വരെ നടത്തിയിരുന്നു.