യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ആഗസ്റ്റ് 8 നും മഴയ്ക്ക് സാധ്യതയുണ്ടെന്നും രാത്രി ഹ്യുമിഡിറ്റി കൂടാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഹ്യുമിഡിറ്റി 85 ശതമാനം വരെ എത്തിയേക്കാം. ഇന്ന് രാവിലെ കിഴക്കൻ തീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ രേഖപ്പെടുത്തിയിരുന്നു.
കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളിൽ പൊടികാറ്റിനും സാധ്യതയുണ്ട്.
ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി കൂടാനും സാധ്യതയുണ്ട്. യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില 21 ഡിഗ്രി സെൽഷ്യസായി കുറയും, ചില പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.