അവധി കഴിഞ്ഞ് കുടുംബസമേതം റാസൽഖൈമയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

A young Malayali who came to Ras Al Khaimah with his family after a holiday died due to a heart attack.

മൂന്ന് ദിവസം മുമ്പ് അവധി കഴിഞ്ഞ് കുടുംബസമേതം റാസൽഖൈമയിൽ തിരികെയെത്തിയ 38കാരനായ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

കാസർകോട് കാഞ്ഞങ്ങാട് അജനൂർ കൊളവയലിൽ അബൂബക്കർ-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു മുഹമ്മദ് കുഞ്ഞ്. ചൊവ്വാഴ്‌ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. കുടുംബം സമീപമുള്ളവരെ വിവരം അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊവ്വൽ മുഹമ്മദ് കുഞ്ഞയിയുടെ മകൾ തസ്നിയ ആണ് ഭാര്യ. മഹ്ഫ, ഹൈറ എന്നിവർ മക്കൾ. സഹോദരങ്ങൾ: ഫരീദ, മറിയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!