കൊച്ചിയിൽ നിന്ന് ഇന്ന് ഓഗസ്റ്റ് 8 വ്യാഴാഴ്ച്ച പുലർച്ചെ 4.25 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എത്തിഹാദ് വിമാനം (EY 281) സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് 12 മണിക്കൂറോളം വൈകി.
ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ചെറിയ തോതിൽ പ്രകോപിതരായിരുന്നു. തുടർന്ന് സാങ്കേതിക തകരാറിലായ വിമാനം വൈകുമെന്ന വിവരം എത്തിഹാദ് എയർലൈൻ ജീവനക്കാർ അറിയിക്കുകയും യാത്രക്കാർക്ക് ഭക്ഷണവും താൽക്കാലിക താമസ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. പിന്നീട് ഇന്ന് വൈകീട്ട് 5:20 നാണ് വിമാനം പുറപ്പെട്ടത്.