ജുമൈറ ബീച്ച് റെസിഡൻസ് (JBR) കമ്മ്യൂണിറ്റിയിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനമേർപ്പെടുത്തിയതായി ദുബായ് കമ്മ്യൂണിറ്റി മാനേജ്മെൻ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് കമ്മ്യൂണിറ്റി മാനേജ്മെൻ്റ് പറഞ്ഞു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി ഉപകരണങ്ങളും ദി വാക്കിൻ്റെ ഗ്രൗണ്ടിലും പ്ലാസ ലെവലിലും നിയന്ത്രിച്ചിച്ചിട്ടുണ്ട്. ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനമേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകൾ കമ്മ്യൂണിറ്റി പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുമുണ്ട്.