വയനാട് ചില മേഖലകളില്‍ ഭൂമിക്കടിയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍ : ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി.

In some areas of Wayanad, people were told to evacuate as they felt rumbling and shaking in the earthworks.

വയനാട് ചില മേഖലകളില്‍ ഭൂമിക്കടിയില്‍ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാര്‍. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തിൽ ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം അധികൃതർ നൽകി. കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലിൽ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്.

വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾ നേരത്തെ വിടുകയും ചെയ്‌തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!