റിക്കവറി വാഹനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരത്തില് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെച്ചാൽ 400 ദിർഹം വരെ പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയൻ്റും ലഭിക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ്അറിയിച്ചു.
തകരാറിലാകുന്ന വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുമ്പോൾ നമ്പർ പ്ലേറ്റ് മറക്കുന്നത് അബൂദബിയിൽ സ്ഥിരം കാഴ്ചയാണ്.