യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത ; 40 km വരെ വേഗതയിലുള്ള കാറ്റിനും സാധ്യത

Chance of rain in some areas today- Wind gusts of up to 40 kmph are also possible

യുഎഇയുടെ കിഴക്കൻ, തെക്ക് പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്കും, 40 km വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് ആഗസ്റ്റ് 10 ശനിയാഴ്ച യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും തിരമാലകൾ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിൽക്കുമെന്നും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!