വയനാട്ടിലെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂർ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ആകാശനിരീക്ഷണം നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്.
ഇനി അദ്ദേഹം റോഡ് മാർഗം ചുരൽമലയിലേക്ക് പോകും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും ആശുപത്രിയിൽ ചികിൽസയിലുള്ളവരെയും സന്ദർശിക്കും. ചെളിക്കുനയിൽപ്പെട്ട അരുണിനെയും നട്ടെല്ലിന് പരുക്കേറ്റ അനിലിനെയും മാതാപിതാക്കളേയും സഹോദരനേയും നഷ്ടപ്പെട്ട അവന്തികയേയും ഒഡീഷക്കാരി സുഹൃതിയെയും അദ്ദേഹം കാണും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചക്ക് 3 മണി വരെ ഇവിടെ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്.