എമിറേറ്റിലെ പൊതുഗതാഗതത്തിൻ്റെ മുൻനിര ചോയിസായിരുന്നു ദുബായ് മെട്രോ, 2024-ൻ്റെ ആദ്യ പകുതിയിൽ മൊത്തം യാത്രക്കാരുടെ 37 ശതമാനം വരും.
ദുബായിലെ മെട്രോ, ട്രാം, പബ്ലിക് ബസുകൾ, മറൈൻ ട്രാൻസ്പോർട്ട്, ടാക്സികൾ, ഇ-ഹെയിൽ വാഹനങ്ങൾ, സ്മാർട്ട് റെൻ്റൽ വാഹനങ്ങൾഎന്നിങ്ങനെ പൊതുഗതാഗതസൗകര്യങ്ങളിലെ യാത്രക്കാരുടെ എണ്ണം വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 361.2 ദശലക്ഷമായി. 2023 ലെ ഇതേ കാലയളവുമായി ബന്ധപ്പെടുത്തുമ്പോൾ 6 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-ലെ 1.88 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ ആദ്യ പകുതിയിൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 1.98 ദശലക്ഷത്തിലെത്തിയിട്ടുണ്ട്.