മഴയെത്തുടർന്ന് ചൂരൽമല-മുണ്ടക്കൈ മേഖലയിലെ ഇന്ന് ഞായറാഴ്ചത്തെ ജനകീയ തിരച്ചിൽ നേരത്തെ അവസാനിപ്പിച്ചു.
ചാറ്റൽ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തിൽ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചിൽ നടത്താൻ കഴിയില്ല എന്നതിനാലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അടുത്ത രണ്ടുദിവസം ചാലിയാറിൽ വിശദമായ തിരച്ചിൽ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ പരപ്പൻപാറയ്ക്ക് സമീപത്തുനിന്ന് മൂന്ന് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ സന്ധ്യയോടെ പുറത്തെത്തിച്ചു. ദുർഘടമായ വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ പുറത്തെത്തിച്ചത്.