മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : ഷാർജയിൽ മൂന്നംഗ സംഘം പിടിയിൽ

Attempt to smuggle drugs inside marble stones: Three gang arrested in Sharjah

മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ പൗരൻമാരായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തിക്കൊണ്ടുവന്ന് രാജ്യത്തിനകത്ത് പ്രചരിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി പദ്ധതിയിട്ടിരുന്നു. രാജ്യത്തിന് പുറത്തുള്ള ഡീലർമാരിൽ നിന്നാണ് ഈ മൂന്ന് പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

അതനുസരിച്ച്, ഈ സംഘാംഗങ്ങളെ കണ്ടെത്താനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക, അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായുള്ള ബന്ധം നിർണ്ണയിക്കാനും ആൻ്റി നാർക്കോട്ടിക് വിഭാഗം ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് പോലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള ശ്രമത്തിൽ രാജ്യത്തെ തുറമുഖങ്ങളിലേക്ക് അയച്ച മാർബിൾ സ്ലാബുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!