ഇന്നത്തെ പെർസീഡ്സ് ഉൽക്കവർഷത്തിന് സാക്ഷ്യം വഹിക്കാൻ ആഗസ്റ്റ് 12ന് ഷാർജയിലെ മലീഹയിൽ ആർക്കിയോളജി സെൻ്റർ അവസരമൊരുക്കിയിട്ടുണ്ട്. ഉൽക്ക വർഷം കാണാൻ മലീഹയിലെ മരുഭൂമിയിൽ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ആളുകളെ അധികൃതർ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 12 ന് രാത്രി ഏഴ് മണി മുതൽ പുലർച്ചെ ഒരുമണി വരെയാണ് ഉൽക്കവർഷം കാണാൻ ക്യാമ്പിൽ അവസരം ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക ടെലസ്കോപ് ഉപയോഗിച്ച് ഉൽക്കവർഷം കാണാൻ സാധിക്കും. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് അവിടെയുണ്ടാവുക. ഉൽക്ക ഫോട്ടോ എടുക്കാൻ ആഗ്രഹമുള്ളവർക്ക് ആസ്ട്രോ ഫോട്ടോഗ്രാഫിയിൽ എക്സ്പാർട്ടായ ആളുകളുടെ സഹായത്തോടെ ചിത്രങ്ങൾ എടുക്കാം. ഈ അവസരത്തിനായി ഷാർജ ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെടാവുന്നതാണ്.