ദുബായിലെ പൊതു, സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന പാർക്കിനിൻ്റെ വരുമാനത്തിൽ വർദ്ധനവ്

Increase in revenue for park management of public and private parkings in Dubai

ദുബായ് പൊതു, സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന ദുബായ് ഗവൺമെൻ്റിൻ്റെ പാർക്കിംഗ് മാനേജ്‌മെൻ്റ് കമ്പനിയായ പാർക്കിനിൻ്റെ 2024 ൻ്റെ രണ്ടാം പാദത്തിലെ വരുമാനത്തിൽ 12 ശതമാനം വർദ്ധനവ്‌.

പാർക്കിംഗ് സ്ഥലങ്ങളിലെ വർദ്ധനവും സീസണൽ പെർമിറ്റുകളും കാരണമാണ് ഈ വർദ്ധനവ്‌ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിൽ പാർക്കിങ് ആസൂത്രണം, പാർക്കിങ് സ്‌ഥലങ്ങൾ സ്‌ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയെല്ലാം പാർക്കിൻ കമ്പനിയുടെ ഉത്തരവാദിത്തമാണ്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പാർക്കിൻ്റെ ടോപ്പ് ലൈൻ AED206 മില്ല്യൺ ദിർഹത്തിലെത്തി. 2024-ൻ്റെ രണ്ടാം പാദത്തിൽ ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 200,000 കടന്നതായും കമ്പനി വെളിപ്പെടുത്തി. ഡെവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള 3,000 പാർക്കിംഗ് സ്‌പേസുകളും 17,200 ആയി.

അതുപോലെ, ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഏകദേശം 2,900 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ കൂടി കമ്പനി ചേർത്തത്തോടെ പാർക്കിംഗ് സ്ഥലങ്ങൾ ദുബായിൽ 177,000 ആയി. പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ കമ്പനിക്ക് 3 ശതമാനം വർധനയുണ്ടായിട്ടുണ്ട്. രണ്ടാം പാദത്തിൽ നൽകിയ പിഴകളിലും പാർക്കിൻ 26% വർധന രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!