യുഎഇയിലെ സീനിയർ RJ ലാവണ്യ അന്തരിച്ചു

Senior RJ Lavanya of UAE passed away

യുഎഇയിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്ന രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 15  വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്.

ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു.

കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്‍റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!