യുഎഇയിൽ ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന ‘അപകട രഹിത ദിനം’ എന്ന ബോധവൽക്കരണ കാമ്പെയ്നിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു.
വാഹനാപകടങ്ങൾ ഒഴിവാക്കി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്കായി നാല് ബ്ലാക്ക് ട്രാഫിക് പോയിൻ്റുകൾ കുറയ്ക്കുന്നതാണ് ഈ സംരംഭം. ഇതിനായി വാഹനാപകടങ്ങൾ ഉണ്ടാക്കില്ലെന്ന മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ട്രാഫിക് പ്രതിജ്ഞയിലും ഒപ്പിടണം. അപകടരഹിത ദിനത്തിൽ അപകടമുണ്ടാക്കാതിരിക്കുകയും വേണം. ഇതോടെ നേരത്തേ രേഖപ്പെടുത്തിയ നാല് ബ്ലാക്ക് പോയിന്റ ഒഴിവായിക്കിട്ടും. ഈ സംരംഭം ഓഗസ്റ്റ് 26 മുതൽ രണ്ടാഴ്ച വരെ കാലാവധിയുണ്ടാകും.
പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച്, വിദ്യാർത്ഥികൾ അവരുടെ വേനലവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതിനാൽ സ്കൂൾ ബസുകൾ തിരക്കേറിയ റോഡുകളിൽ എത്തുകയും ചെയ്യുന്നതിനാൽ സ്കൂളിൻ്റെ ആദ്യ ദിവസം അപകടങ്ങളില്ലാതെ ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
വാഹന സുരക്ഷ, സ്കൂളുകൾക്ക് സമീപമുള്ള വേഗപരിധി പാലിക്കൽ, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഒഴിവാക്കൽ എന്നിവയെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
"الداخلية" تطلق حملة "يوم بلا حوادث" تزامناً مع بدء العام الدراسي، وتكافئ الملتزمين بخصم (4) نقاط مرورية
للتسجيل: يرجى مسح الرابط "QR" أو الدخول عبر الرابط https://t.co/y3qFddyuUHللتفاصيل: https://t.co/tvDvsrkxim
The Ministry of Interior launches the 'Accident-Free Day'… pic.twitter.com/fhS7rhYFHZ
— وزارة الداخلية (@moiuae) August 13, 2024