ഇന്ന് ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ മഴയും ചാറ്റൽമഴയും രേഖപ്പെടുത്തി. ഫുജൈറയിലെ റോഡുകളിൽ പുലർച്ചെ 5.19 ഓടെ പെയ്ത മഴയുടെ വീഡിയോ സ്റ്റോം സെൻ്റർ പങ്കുവെച്ചിരുന്നു.
ഇന്നത്തെ കാലാവസ്ഥ പൊതുവെ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ ഇന്ന് താപനില 22 ഡിഗ്രി സെൽഷ്യസായി കുറയുകയും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. എമിറേറ്റ്‌സിൻ്റെ തീരപ്രദേശങ്ങളിൽ ഈർപ്പത്തിൻ്റെ അളവ് 85 ശതമാനത്തിലെത്തും