ദുബായ് അൽഖെയിൽ റോഡിൽ ബിസിനസ് ബേ ക്രോസിങ്ങിലും ഷെയ്ഖ് സായിദ് റോഡിൽ മെയ്‌ദാനും അൽ സീഫ് സ്ട്രീറ്റിനും ഇടയിലുമായി പുതിയ സാലിക്ക് ഗേറ്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
2024 നവംബർ മുതലാണ് ഇതുവഴിയുള്ള യാത്രയ്ക്ക് ടോൾ നൽകേണ്ടി വരിക. ഷെയ്ഖ് സായിദ് റോഡ് വഴി പോകുന്ന വാഹനങ്ങൾ ടോൾ ഒഴിവാക്കാൻ തിരക്കു കുറഞ്ഞ മറ്റു റോഡുകൾ സ്വീകരിക്കേണ്ടി വരും.
ഷെയ്ഖ് സായിദ് റോഡിലെ തിരക്കും ഗതാഗതക്കുരുക്കും വിശദമായ അവലോകനം ചെയ്‌ത ശേഷമാണ് രണ്ടു ടോൾ ഗേറ്റുകൾ സ്‌ഥാപിക്കുന്നതെന്ന് ദുബായ് ആർടിഎ അറിയിച്ചിരുന്നു.
ഈ പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ദുബായിലെ സാലിക്ക് ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. നിലവിൽ ബർഷ, ഗർഹൂദ്, മക്‌തും പാലം, മംസാർ സൗത്ത്, മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് സാലിക്ക് ഗേറ്റുള്ളത്.