മുംബൈ സർവീസിൽ 20 വർഷം പൂർത്തിയാക്കി : മുംബൈയിലേക്ക് A 380 ഡബിൾ ഡെക്കർ വിമാനസർവീസ് നടത്താൻ എത്തിഹാദ് എയർവേയ്‌സ്.

Completes 20 years in Mumbai service: Etihad Airways to operate A380 double-decker service to Mumbai.

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ ഐക്കണിക് എയർബസ് A 380 പ്രത്യേക വിമാനം സെപ്റ്റംബർ 1 മുതൽ മുംബൈയിലേക്ക് നാല് മാസത്തേക്ക് സർവീസ് നടത്തുമെന്ന് ഇന്ന് ബുധനാഴ്ച അറിയിച്ചു. അബുദാബിക്കും മുംബൈക്കും ഇടയിൽ ഡബിൾ ഡെക്കർ A380 യുടെ ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുക.

ഇത്തിഹാദ് എയർലൈൻ മുംബൈയിൽ രണ്ട് പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു. 2004 സെപ്റ്റംബർ 26 നാണ് മുംബൈയിലേക്കുള്ള ഇത്തിഹാദ് എയർലൈന്സിന്റെ ഉദ്ഘാടന വിമാനം പറന്നത്.

എത്തിഹാദ് എയർലൈൻ നിലവിൽ അബുദാബിക്കും 11 ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ നോൺ-സ്റ്റോപ്പ് സേവനങ്ങൾ നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!