എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ ഇന്ന് വ്യാഴാഴ്‌ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. ശേഷം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ രാജ്യം പ്രകൃതി ദുരന്തത്തില്‍ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് ഒപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
”കൊളോണിൽ ഭരണത്തിൽ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം കൈവരിക്കാനാകും” നരേന്ദ്ര മോദി പറഞ്ഞു.
പ്രകൃതിദുരന്തം മൂലം ഈ വർഷവും കഴിഞ്ഞ കുറച്ച് വർഷങ്ങളായും ഞങ്ങളുടെ ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തിൽ നിരവധി ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളും സ്വത്തുക്കളും നഷ്ടപ്പെട്ടു; രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇന്ന് ഞാൻ എൻ്റെ സഹതാപം പ്രകടിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഈ രാഷ്ട്രം അവർക്കൊപ്പം നിൽക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകുന്നു. പ്രധാനമന്ത്രി മോദി പറഞ്ഞു.
#WATCH | Indian Air Force's Advanced Light Helicopters shower flower petals, as PM Narendra Modi hoists the Tiranga on the ramparts of Red Fort.
(Video: PM Modi/YouTube) pic.twitter.com/466HUVkWlZ
— ANI (@ANI) August 15, 2024