യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ആഗസ്ത് 15 നും പല സമയങ്ങളിലായി നേരിയ മഴ തുടരുകയാണെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്തും ഫുജൈറയിലെ ചില റോഡുകളിലും നേരിയ മഴ ലഭിച്ചു.
ഇന്നത്തെ കാലാവസ്ഥ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, രാത്രിയിൽ ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച രാവിലെ വരെ ഹ്യുമിഡിറ്റി ഉയരാൻ സാധ്യതയുണ്ട്. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് പർവതപ്രദേശങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസായി കുറയും, യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.