ഇന്നലെ ആഗസ്റ്റ് 14 ന് രാത്രി 11:31 ന് കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം (IX337) സാങ്കേതികതകരാറിനെത്തുടർന്ന് ഇന്ന് പുലർച്ചെ 01:27 ഓടെ മുംബൈയിൽ ഇറക്കി.
സാങ്കേതികതകരാർ പരിഹരിച്ചു ഇതേ വിമാനത്തിൽ തന്നെ മസ്കറ്റിലേക്ക് പുറപ്പെടാൻ വിമാനം തയ്യാറായപ്പോൾ യാത്രക്കാർ മറ്റൊരു വിമാനം സജ്ജമാക്കണമെന്ന് പറഞ്ഞു മുംബൈ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയായിരുന്നു.
പിന്നീട് മുംബൈയിൽ കുടുങ്ങികിടക്കുന്ന യാത്രക്കാരെ കൊണ്ടുപോകാൻ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഫ്ലൈറ്റ് ഒരുക്കുമെന്നാണ് എയർ ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിമുതൽ ഈ സമയം വരെ യാത്രക്കാർക്ക് വേണ്ട രീതിയിൽ ഭക്ഷണവും താമസ സ്ഥലവും എയർ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതർ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്.