54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

The 54th Kerala State Film Awards have been announced

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജിനെ തെരഞ്ഞെടുത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയും, തടവിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉർവശിയുടെ അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്‌കാരമാണിത്. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകൻ ആയി ബ്ലസ്സി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സ്വഭാവ നടിയായി ശ്രീഷ്‌മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്‌ണൻ(ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ)

മികച്ച ചലച്ചിത്ര ലേഖനമായി ഡോ രാജേഷ് എം ആറിൻ്റെ ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണ‌ം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മികച്ച നവാഗത സംവിധായകൻ തടവിന്റെ സംവിധായകൻ ഫാസിൽ റസാഖ്. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!