70-ാ മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു : മികച്ച നടൻ- ഋഷഭ് ഷെട്ടി, മികച്ച നടി- നിത്യാ മേനോൻ

The 70th National Film Awards have been announced

ന്യഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം മലയാള ചിത്രമായ ആട്ടത്തിന് ലഭിച്ചു. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു. നടിമാരായി രണ്ട് പേരെ തെരഞ്ഞെടുത്തു. നിത്യാ മേനോനും, മാനസി പാരേഖുമാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച മലയാള സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയെ തെരഞ്ഞെടുത്തു. ജനപ്രിയ ചിത്രമായി കാന്താരയെ തെരഞ്ഞെടുത്തു.

സൗദി വെള്ളയ്ക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് ബോംബെ ജയശ്രീയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. മാളികപ്പുറം എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനാണ്‌ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീപദ് കരസ്ഥമാക്കിയത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സം​ഗീതത്തിനുള്ള പുരസ്കാരം എ ആർ റഹ്മാന് ലഭിച്ചു.

2022 ൽ ഇറങ്ങിയ ചിത്രങ്ങളുടെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!