ദുബായിൽ ഇന്നലെ 2024 ഓഗസ്റ്റ് 17 മുതൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിൽ നോൽ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് തുക 50 ദിർഹമായി ഉയർത്തിയതായി റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
മെട്രോ സ്റ്റേഷൻ ടിക്കറ്റ് ഓഫീസുകളിൽ നേരത്തെ നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 20 ദിർഹമായിരുന്നു. എന്നിരുന്നാലും ഓൺലൈനായി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല. ജനുവരിയിൽ, ആർടിഎ മിനിമം ടോപ്പ്-അപ്പ് 5 ദിർഹത്തിൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു.
മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് യാത്രക്കാർക്ക് അവരുടെ നോൽ കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കുകയും വേണം.
50 ദിർഹത്തിന് താഴെ ബാലൻസ് ടോപ്പ് അപ്പ് ചെയ്യാൻ നോൾ പേ ആപ്ലിക്കേഷനും ഉപയോഗിക്കാവുന്നതാണ്. അതിലും മിനിമം ചെലവ് പഴയതുപോലെ തന്നെ തുടരുകയാണ്. Apple Store, Android, Huawei മൊബൈലുകളിലെല്ലാം നോൽ പേ ആപ്ലിക്കേഷൻ ലഭ്യമാണ്.
ആർടിഎയുടെ ആപ്ലിക്കേഷൻ ( RTA application ) അല്ലെങ്കിൽ ദുബായിലുടനീളമുള്ള തിരഞ്ഞെടുത്ത ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ടോപ്പ്-അപ്പ് മെഷീനുകൾ (Solar top-up machines), മഹ്ബൂബ് ചാറ്റ്ബോട്ട് ( Mahboub Chatbot) വഴിയും 50 ദിർഹത്തിന് താഴെ ബാലൻസ് ടോപ്പ് അപ്പ് ചെയ്യാനാകും.
رحلاتك أكثر سلاسة على متن #المواصلات_العامة عبر خدماتنا الرقمية!
أعد تعبئة بطاقة نول من أي مكان بسهولة وبالرصيد الذي تريده من خلال موقع الهيئة الإلكتروني أو تطبيق الدفع نول أو تطبيق #هيئة_الطرق_و_المواصلات، لضمان راحتك وتوفير وقتك. سيزداد الحد الأدنى لتعبئة البطاقة إلى 50 درهم… pic.twitter.com/0MZCRQlo8T— RTA (@rta_dubai) August 16, 2024