ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തിരശ്ചീന ദൃശ്യപരത 3000 മീറ്ററിൽ താഴെയായി കുറഞ്ഞതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഇന്ന് ആഗസ്റ്റ് 17 ന് വൈകീട്ട് 7.28 ന് മുന്നറിയിപ്പ് നൽകി.
നേരത്തെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ഒമാൻ കടലിൽ കടൽത്തീരത്ത് 6 അടി വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഓഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും NCM പ്രവചിച്ചിരുന്നു.