ഒമാൻ കടലിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ദേശീയ ഭൂകമ്പ ശൃംഖലയുടെ സ്റ്റേഷനുകൾ ഇന്ന് ഓഗസ്റ്റ് 18 ഞായറാഴ്ച റിപ്പോർട്ട് ചെയ്തു
യുഎഇ സമയം ഉച്ചയ്ക്ക് 12.14ന് ദിബ്ബ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.
5 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ഭൂചലനത്തിൽ പ്രദേശവാസികൾക്ക് നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുഎഇയിൽ ഭൂചലനത്തിന്റെ യാതൊരു വിധത്തിലുള്ള അനന്തര ഫലങ്ങളും ഉണ്ടായിട്ടില്ലെന്ന് NCM അറിയിച്ചു.