യുഎഇയിൽ ഇന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച 40 കിലോമീറ്റർ വേഗതയിൽ വരെ പൊടികാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ 11 മണി വരെ, ആന്തരിക പ്രദേശങ്ങളിൽ ചിലപ്പോൾ 3000 മീറ്ററിൽ താഴെയായി തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കാമെന്നും മുന്നറിയിപ്പ് NCM നൽകിയിട്ടുണ്ട്.ഇന്ന് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്
ഇന്ന് യുഎഇയിലെ ചില തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ചിലപ്പോൾ പൂർണ്ണമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ തീരത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.