ദുബായ് മംസാർ ബീച്ചിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരൻ തിരയിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച മലയാളി യുവാവ് മുങ്ങി മരിച്ചു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ് (30) ആണ് മരിച്ചത്. മംസാർ ബീച്ചിൽ ഇന്നലെ ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. കൂട്ടുകാരൻ രക്ഷപ്പെട്ടിരുന്നു.
അൽഖൂസിലെ സ്‌റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും മൂന്ന് കൂട്ടുകാരും ശനിയാഴ്ച്ച രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. തുടർന്ന് പുലർച്ചെ എണീറ്റ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടുകാരിലൊരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു.