ദുബായിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസിനെ ബന്ധപ്പെടാൻ 5 ഡിജിറ്റൽ നൂതന സംവിധാനങ്ങൾ

5 Digital Innovative Ways for Tourists in Dubai to Contact the Police

ദുബായിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസുമായിട്ടുള്ള ആശയ വിനിമയത്തിനായി 5 ഡിജിറ്റൽ നൂതന സംവിധാ നങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു.

വിനോദ സഞ്ചാരികൾക്ക് ഇതുവഴി വളരെ എളുപ്പത്തിൽ 24 മണിക്കൂറും സഹായവും സേവനങ്ങളും ആവശ്യപ്പെടാൻ സാധിക്കും. ദുബായ് പോലീസ് സ്‌മാർട്ട് ആപ്പിലെ ‘ടൂറിസ്റ്റ് പൊലീസ്’ സേവനം, ദുബായ് പോലീസ് വെബ്സൈറ്റ്, ഇ-മെയി ൽ, 901 എന്ന കാൾ സെൻറർ നമ്പർ, സ്‌മാർട്ട് പോലീസ് സ്‌റ്റേഷനുകൾ എന്നിവയാണ് പോലീസിനെ ബന്ധപ്പെടാൻ ഒരുക്കിയിട്ട് 5 ഡിജിറ്റൽ സംവിധാനങ്ങൾ.

ഈ വർഷത്തിൻ്റെ തുടക്കം മുതൽ ഈ സംവിധാനങ്ങൾ വഴി 3,509 അന്വേഷണങ്ങൾ, നിർദേശങ്ങൾ, അ ഭിപ്രായങ്ങൾ എന്നിവ പോലീസിന് ലഭിച്ചിട്ടുണ്ട്. ദുബായ് പോലീസ് സ്മാർട്ട് ആപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വഴി വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് പോലീസുമായി എളുപ്പത്തിൽ സംവദിക്കാനും കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!