ദുബായിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസുമായിട്ടുള്ള ആശയ വിനിമയത്തിനായി 5 ഡിജിറ്റൽ നൂതന സംവിധാ നങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു.
വിനോദ സഞ്ചാരികൾക്ക് ഇതുവഴി വളരെ എളുപ്പത്തിൽ 24 മണിക്കൂറും സഹായവും സേവനങ്ങളും ആവശ്യപ്പെടാൻ സാധിക്കും. ദുബായ് പോലീസ് സ്‌മാർട്ട് ആപ്പിലെ ‘ടൂറിസ്റ്റ് പൊലീസ്’ സേവനം, ദുബായ് പോലീസ് വെബ്സൈറ്റ്, ഇ-മെയി ൽ, 901 എന്ന കാൾ സെൻറർ നമ്പർ, സ്‌മാർട്ട് പോലീസ് സ്‌റ്റേഷനുകൾ എന്നിവയാണ് പോലീസിനെ ബന്ധപ്പെടാൻ ഒരുക്കിയിട്ട് 5 ഡിജിറ്റൽ സംവിധാനങ്ങൾ.
ഈ വർഷത്തിൻ്റെ തുടക്കം മുതൽ ഈ സംവിധാനങ്ങൾ വഴി 3,509 അന്വേഷണങ്ങൾ, നിർദേശങ്ങൾ, അ ഭിപ്രായങ്ങൾ എന്നിവ പോലീസിന് ലഭിച്ചിട്ടുണ്ട്. ദുബായ് പോലീസ് സ്മാർട്ട് ആപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വഴി വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് പോലീസുമായി എളുപ്പത്തിൽ സംവദിക്കാനും കഴിയും.