റോഡപകടത്തിൽ പരിക്കേറ്റയാളെ രക്ഷിക്കാൻ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഹെലികോപ്റ്റർ ഇറങ്ങി. ഇന്നലെ ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച രാത്രി 7.20 ഓടെയാണ് ഹെലികോപ്റ്റർ ഷെയ്ഖ് സായിദ് റോഡിൽ ലാൻഡ് ചെയ്തത്. ജുമൈറ ലേക്‌സ് ടവേഴ്‌സ് പരിസരത്താണ് റോഡപകടം നടന്നതെന്നാണ് വിവരം.
ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗത്തിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തിച്ചുവെക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഹെലികോപ്റ്റർ അൽപ്പസമയത്തിന് ശേഷം തന്നെ റോഡിൽ നിന്നും തിരിച്ചു പറന്നിരുന്നു. റോഡിന്റെ ഒരു ഭാഗം 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ മാത്രമാണ് അടച്ചിട്ടത്. ഉടൻ തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.