സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനി ന്ന് 20 ആയി കുറച്ച് എയർ ഇന്ത്യ എക്സ് പ്രസ്. യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 2024 ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പുതിയ നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക.
ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ സൗജന്യ ബാഗേജ് തന്നെ അനുവദിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇ ഒഴികെ മറ്റ് ജി.സി.സി രാജ്യങ്ങളിൽ സൗജന്യ ബാഗേജിൻ്റെ ഭാര നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.