വേനൽ അവധി അവസാനിക്കാൻ പോകുന്നതിനാൽ അടുത്ത 13 ദിവസത്തിനുള്ളിൽ ദുബായ് വിമാനത്താവളം(DXB) 3.43 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഇന്ന് ബുധനാഴ്ച അറിയിച്ചു
പ്രതിദിന ട്രാഫിക് ശരാശരി 264,000 ഉള്ളതിനാൽ, ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിൽ DXB അര മില്യണിലധികം യാത്രക്കാരെ സ്വീകരിക്കും. രണ്ടാമത്തേത് 291,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും. എല്ലാവർക്കും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ദുബായ് എയർപോർട്ട്സ് എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, സേവന പങ്കാളികൾ എന്നിവരുമായി സഹകരിക്കുന്നുണ്ടെന്നും ദുബായ് എയർപോർട്ട്സ് പറഞ്ഞു.
ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ദുബായ് ഇൻ്റർനാഷണൽ (DXB) റെക്കോർഡ് ആയി 44.9 മില്ല്യൺ യാത്രക്കാരെ സ്വാഗതം ചെയ്ത കണക്കുകൾ പുറത്തുവിട്ടിരുന്നു.