അൽ ഐനിലും അൽ ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിച്ച് അബുദാബിയിലെ റീസൈക്ലിംഗ് ബോട്ടിൽ റിവാർഡ് സംരംഭം ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അൽ ഐനിലേയും അൽ ദഫ്രയിലേയും പ്രധാന ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്നപുതിയ റീസൈക്ലിംഗ് യൂണിറ്റുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് നിവാസികൾക്ക് പോയിൻ്റുകൾ നേടാനാകും.
പോയിൻ്റുകൾ നേടാൻ, നിവാസികൾ സൈക്കിൾഡ് റിവാർഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഓരോ 600 മില്ലി ബോട്ടിലിനും ഒരു പോയിൻ്റും വലിയ കുപ്പികൾക്ക് രണ്ട് പോയിൻ്റും നൽകും. ഓരോ 10 പോയിൻ്റും ഒരു ദിർഹമായി പരിവർത്തനം ചെയ്ത് പൊതുഗതാഗത സേവനങ്ങളുടെ നിരക്കിനായി ഉപയോഗിക്കുന്ന ഹാഫിലത്ത് കാർഡിലേക്ക് ചേർക്കാനും കഴിയും.
യുഎഇയിൽ സ്മാർട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്സ് വെൻഡിംഗ് മെഷീനുകളും ( reverse vending machines RVM) നിർമ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബിയും സൈക്കിൾഡ് ടെക്നോളജീസും ചേർന്ന് പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് നടത്തുന്ന ഒരു തുടർച്ചയായ സംരംഭത്തിൻ്റെ ഭാഗമാണ് ഈ പുതിയ നീക്കം.
AD Mobility is expanding its plastic bottle recovery initiative to Al Ain and Al Dhafra with two new units. Points are collected via Cycled Rewards app. A point for 600ml bottles, and two points for larger ones. Every 10 points will be converted to one dirham for Hafilat card. pic.twitter.com/vYHECjB1nn
— أبوظبي للتنقل | AD Mobility (@ad_mobility) August 21, 2024