പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് ഹാഫിലാത്ത് കാർഡുകളിലേക്ക് പോയിൻ്റുകൾ ചേർക്കാം : അൽ ഐനിലും അൽ ദഫ്രയിലും 2 പുതിയ ബോട്ടിൽ റീസൈക്ലിംഗ് യൂണിറ്റുകൾ കൂടി

Points to Hafilat cards for depositing plastic bottles: 2 new bottle recycling units to be added in Al Ain and Al Dhafra

അൽ ഐനിലും അൽ ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിച്ച് അബുദാബിയിലെ റീസൈക്ലിംഗ് ബോട്ടിൽ റിവാർഡ് സംരംഭം ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് അൽ ഐനിലേയും അൽ ദഫ്രയിലേയും പ്രധാന ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്നപുതിയ റീസൈക്ലിംഗ് യൂണിറ്റുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് നിവാസികൾക്ക് പോയിൻ്റുകൾ നേടാനാകും.

പോയിൻ്റുകൾ നേടാൻ, നിവാസികൾ സൈക്കിൾഡ് റിവാർഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഓരോ 600 മില്ലി ബോട്ടിലിനും ഒരു പോയിൻ്റും വലിയ കുപ്പികൾക്ക് രണ്ട് പോയിൻ്റും നൽകും. ഓരോ 10 പോയിൻ്റും ഒരു ദിർഹമായി പരിവർത്തനം ചെയ്ത് പൊതുഗതാഗത സേവനങ്ങളുടെ നിരക്കിനായി ഉപയോഗിക്കുന്ന ഹാഫിലത്ത് കാർഡിലേക്ക് ചേർക്കാനും കഴിയും.

Image

യുഎഇയിൽ സ്മാർട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്സ് വെൻഡിംഗ് മെഷീനുകളും ( reverse vending machines RVM) നിർമ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബിയും സൈക്കിൾഡ് ടെക്നോളജീസും ചേർന്ന് പരിസ്ഥിതി ഏജൻസിയുമായി സഹകരിച്ച് നടത്തുന്ന ഒരു തുടർച്ചയായ സംരംഭത്തിൻ്റെ ഭാഗമാണ് ഈ പുതിയ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!