മാനദണ്ഡങ്ങൾ ലംഘിച്ചതിന് യുഎഇയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (CBUAE) റദ്ദാക്കുകയും രജിസ്‌റ്ററിൽ നിന്ന് പേര് ഒഴിവാക്കുകയും ചെയ്തു.
സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2018 ലെ ഡിക്രറ്റൽ ഫെഡറൽ നിയമ നമ്പർ (14) ആർട്ടിക്കിൾ 137 (1) പ്രകാരമാണ് ഈ തീരുമാനം.
സെൻട്രൽ ബാങ്ക് നടത്തിയ ഒരു പരിശോധനയിൽ ബാധകമായ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് പണമടച്ചുള്ള മൂലധനവും ഇക്വിറ്റിയും നിലനിർത്തുന്നതിൽ മുത്തൂറ്റ് എക്സ്ചേഞ്ച് പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം കൈകൊണ്ടത്.