ഷാർജയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ച് പ്രഖ്യാപിച്ചു.
ഖോർഫക്കാനിലെ ലുലുഇയ്യ ഏരിയയിലെ 500 മീറ്റർ ബീച്ച് സ്ത്രീകൾക്ക് പൂർണ്ണമായ സ്വകാര്യത പ്രദാനം ചെയ്യും. ഒരു കഫേ, ഒരു മെഡിക്കൽ ക്ലിനിക്, ഒരു പ്രാർത്ഥനാമുറി തുടങ്ങിയ മറ്റ് സേവനങ്ങളും ഇവിടെയുണ്ടാകും. ഖോർഫക്കാൻ നഗരത്തിലെ അൽ ബർദി 6, അൽ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കാൽനട പാലം നിർമ്മിക്കാനും ഷാർജ ഭരണാധികാരി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹയാവ മേഖലയിലെ ഇൻ്റേണൽ റോഡുകളിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്.