യുഎഇയിൽ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ ചില സർക്കാർ ജീവനക്കാർക്ക് ഫ്ലെകിസിബിൾ ജോലി സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സിൻ്റെ (FAHR) അറിയിച്ചു.
നഴ്‌സറിയിലും കിൻ്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുള്ളവർക്ക് അധ്യയന വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ ഈ ഇളവ് പ്രയോജനപ്പെടുത്താം. സ്‌കൂൾ തുറക്കുന്ന ദിവസം കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.