ഷാർജയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം 38 കാരനായ ഇന്ത്യക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തതായി ഷാർജ പോലീസ് അറിയിച്ചു.
സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ തൻ്റെയും ഭാര്യയുടെയും മകൻ്റെയും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.